പത്തനംതിട്ട മൈലപ്രയിൽ 72 കാരനെ കടയ്ക്കുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മൈലപ്ര പുതുവേലിൽ സ്റ്റോഴ്‌സ് ഉടമ ജോർജ് ഉണ്ണുണ്ണിയാണ് കൊല്ലപ്പെട്ടത്. മോഷണത്തിനിടെയുള്ള കൊലപാതമെന്നാണ്‌പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ. കൈകാലുകൾ കെട്ടി വായിൽ തുണിതിരുകിയ നിലയിലായിരുന്നു മൃതദേഹം.മൈലപ്ര ജംഗ്ഷനിൽ ദീർഘകാമായി വ്യാപാരിയായ 73 കാരൻ ജോർജ് ഉണ്ണുണ്ണിയെയാണ് കടയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൈകാലുകൾ കെട്ടി, വായിൽ തുണി തിരുകിയ നിലയിലായിരുന്നു മൃതദേഹം. ഇദ്ദേഹത്തിൻറെ കഴുത്തിൽക്കിടന്ന സ്വർണ്ണമാല മോഷണം പോയിട്ടുണ്ട്. കടയിലെ സിസിടിവിയുടെ ഹാർഡ് ഡിസ്‌കും എടുത്തുമാറ്റിയ നിലയിൽ മോഷണത്തിനിടെയുള്ള കൊലപാതകമെന്നാണ് പ്രാഥമിക നിഗമനമെന്ന് പത്തനംതിട്ട എസ്പി വി അജിത്ത് പറഞ്ഞു.
പുനലൂർ മൂവാറ്റുപുഴ റോഡിൽ പട്ടാപ്പകൽ നടന്ന കൊലപാതകത്തിൽ ഞെട്ടലിലാണ് നാട്ടുകാർ. റോഡിലെയും സമീപത്തെ വീടുകളിലെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തിന് പിന്നിൽ വലിയ ആസൂത്രണം നടന്നിട്ടുണ്ടെന്നും പൊലീസ് സംശയിക്കുന്നു.