കടുത്തുരുത്തിയിൽ ബസ്സിനുള്ളിൽ വച്ച് ലൈംഗികാതിക്രമം: യുവാവ് അറസ്റ്റിൽ.



 കടുത്തുരുത്തി : ബസ് യാത്രക്കാരിയായ പെൺകുട്ടിയോട്  ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം തോപ്പുംപടി പനയപ്പള്ളി ഭാഗത്ത് ഹൗസ് നമ്പർ 12/16 ൽ റിയാസ്(41) എന്നയാളെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ വൈകിട്ട് കോട്ടയത്ത് നിന്നും വൈറ്റിലയ്ക്ക്‌ പോവുകയായിരുന്ന  കെ.എസ്.ആർ.റ്റി.സി ബസ്സിനുള്ളിൽ വച്ച് പെൺകുട്ടിയുടെ നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് കടുത്തുരുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് ഇയാളെ പിടികൂടുകയുമായിരുന്നു. കടുത്തുരുത്തി സ്റ്റേഷൻ എസ്.എച്ച്.ഓ സജീവ് ചെറിയാന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.  കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു.

Previous Post Next Post