അരൂർ : ഡ്രൈവർക്ക് തലകറക്കം ഉണ്ടായതിനെ തുടർന്ന് നിയന്ത്രണംവിട്ട കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് വാഹനങ്ങളിലേക്ക് ഇടിച്ച് നിരവധി പേർക്ക് പരിക്ക്. അരൂർ സിഗ്നലിൽ നിർത്തിയിരുന്ന 5 വാഹനങ്ങൾക്ക് പിന്നിലാണ് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഇടിച്ചു കയറിയത്. വിവിധ വാഹനങ്ങളിലുള്ള 12 പേർക്ക് പരിക്കേറ്റു. ഒരാളുടെ പരിക്ക് ഗുരുതരമാണ്. ഇന്നലെ വൈകിട്ട് 6.30ന് ആയിരുന്നു അപകടമുണ്ടായത്. കോതമംഗലത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് സിഗ്നൽ കാത്തുനിന്ന ബൈക്ക് യാത്രികനെ ആദ്യം ഇടിച്ചു വീഴ്ത്തി. മുന്നിലുണ്ടായിരുന്ന രണ്ട് കാറിലും എറണാകുളത്ത് നിന്നും ചേർത്തലയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിന് പിന്നിലുമാണ് ഇടിച്ചത്. ഒരു കാർ പൂർണമായും തകർന്നു.
കെഎസ്ആർടിസി ഡ്രൈവർക്ക് തലകറക്കം… ബസ് നിയന്ത്രണം വിട്ട് വാഹനങ്ങളിലിടിച്ചു…
Jowan Madhumala
0
Tags
Top Stories