മേജർ രവിയും സി രഘുനാഥും ബിജെപിയിൽ; അംഗത്വം സ്വീകരിച്ചു



കണ്ണൂര്‍: ചലച്ചിത്ര സംവിധായകൻ മേജർ രവിയും മുൻ ഡിസിസി ജനറൽ സെക്രട്ടറി സി രഘുനാഥും ബിജെപിയിൽ ചേർന്നു. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയിൽ നിന്നാണ് ഇരുവരും അംഗത്വം സ്വീകരിച്ചത്. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റേയും കണ്ണൂർ ജില്ലാ അധ്യക്ഷൻ എൻ ഹരിയുടേയും സാന്നിധ്യത്തിലാണ് അംഗത്വം നൽകിയത്. ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിച്ച കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്നു സി രഘുനാഥ്.

കോൺ​ഗ്രസിൽ നിന്ന് തെറ്റിയ രഘുനാഥ് അം​ഗത്വം രാജി വെച്ചിരുന്നു. കെ സുധാകരനെതിരെയടക്കം ആഞ്ഞടിച്ചാണ് രഘുനാഥ് കോൺ​ഗ്രസിൽ നിന്ന് രാജിവച്ചത്. ഏറെ കാലമായി പാർട്ടി തന്നെ അവ​ഗണിക്കുന്നുവെന്നായിരുന്നു സി രഘുനാഥിന്റെ ആരോപണം. നേതൃത്വത്തിന്റെ അവ​ഗണനയിൽ മനംമടുത്താണ് പാർട്ടിയിൽ നിന്ന് രാജിവയ്ക്കുന്നതെന്നും അന്ന് രഘുനാഥ് പറഞ്ഞിരുന്നു.
Previous Post Next Post