കോട്ടയം: കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കളുടെ കണക്കെടുത്താല്‍ കേരളം നാണിച്ച് തല കുനിക്കേണ്ടി വരുമെന്ന് ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി. കേരളം ഭരിക്കുന്നവരുടെ ദുഷ്‌ചെയ്തി കൊണ്ടാണിതെന്നും സുരേഷ് ഗോപി ആരോപിച്ചു. ഇത്തരം കാര്യങ്ങളെ ചോദ്യം ചെയ്യാന്‍ ചങ്കുറപ്പുള്ള ഒരു നേതാവും കേരളത്തിലെ ഭരണപക്ഷത്തിലില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. പാലാ മുത്തോലിയില്‍ വികസിത് ഭാരത് സങ്കല്‍പ് യാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു സുരേഷ് ഗോപി.'ബിജെപിയോട് വലിയ എതിര്‍പ്പുള്ള ഡിഎംകെ ഭരിക്കുന്ന തമിഴ്‌നാട്ടില്‍ മുദ്ര വായ്പ, ആവാസ് യോജന തുടങ്ങിയ കേന്ദ്ര പദ്ധതികള്‍ എത്ര പേരിലേക്ക് എത്തിയെന്ന കണക്കെടുക്കണം. അത് പരിശോധിച്ചാല്‍ ഇവിടുത്തെ ഉദ്യോഗസ്ഥരും ഭരണകര്‍ത്താക്കളും നാണിച്ച് തലകുനിക്കേണ്ട അവസ്ഥ ഉണ്ടാകും', സുരേഷ് ഗോപി വ്യക്തമാക്കി.'അടിസ്ഥാന വര്‍ഗത്തോട് ചെയ്യുന്ന കൊടിയ വഞ്ചനയും ചതിയുമാണ്. ഇതിനെയൊക്കെ ചോദ്യം ചെയ്യാന്‍ ചങ്കൂറ്റമോ ചങ്കോ ചങ്കുറപ്പോയുള്ള ഒരു നേതാവുപോലും ഭരണവര്‍ഗത്തില്‍ ഉണ്ടാകില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. മികച്ച രീതിയില്‍ വികസിത് ഭാരത് സങ്കല്‍പ്പ് യാത്ര നടത്തുന്ന ജില്ലകള്‍ക്ക് തന്റെ മകളുടെ പേരില്‍ പുരസ്‌കാരം നല്‍കുമെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. ഒന്നാം സമ്മാനം 50,000 രൂപ, രണ്ടാം സമ്മാനം 20,000 രൂപ, മൂന്നാം സമ്മാനം 10,000 രൂപ എന്നിങ്ങനെ ആയിരിക്കും ക്യാഷ് അവാര്‍ഡ് നല്‍കുകയെന്നും സുരേഷ് ഗോപി പറഞ്ഞു.
ചോദ്യം ചെയ്യാന്‍ ചങ്കൂറ്റമോ ചങ്കോ ചങ്കുറപ്പോയുള്ള ഒരു നേതാവുപോലുമില്ല; കേരളം നാണിച്ച് തല കുനിക്കേണ്ടി വരുമെന്ന് സുരേഷ് ഗോപി പാലാ മുത്തോലിയില്‍ വികസിത് ഭാരത് സങ്കല്‍പ് യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
jibin
0