ദേശീയപാതാ നിർമാണത്തിനിടെ അപകടം.. ടാറിംഗ് വാഹനത്തിന് തീപിടിച്ചു… ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു തീപ്പിടുത്തം ഉണ്ടായത്.




തൃശ്ശൂർ: ദേശീയപാതാ നിർമ്മാണത്തിനിടെ തൃശ്ശൂരിൽ അപകടം. കയ്പമംഗലത്ത് റോഡു പണിക്ക് കൊണ്ടുവന്ന വാഹനത്തിന് തീ പിടിച്ചു. കയ്പ്പമംഗലം 12ൽ നിർദ്ദിഷ്ട ആറുവരി ദേശീയപാത 66 ന്റെ പണികൾക്കായി കൊണ്ടുവന്ന ടാറിംഗ് വാഹനത്തിനാണ് തീ പിടിച്ചത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു തീപ്പിടുത്തം ഉണ്ടായത്. അപകടത്തിൽ വാഹനത്തിന്റെ ഡ്രൈവർ രഞ്ജിത്തിന് കൈക്ക് പൊള്ളലേറ്റു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. മറ്റു തൊഴിലാളികളും ഫയർഫോഴ്സും ചേർന്ന് തീയണച്ചു. എന്നാൽ അപ്പോഴേക്കും ടാറിംഗ് മെഷീൻ പൂർണമായും കത്തിനശിച്ചു. കയ്പമംഗലം പോലീസും സ്ഥലത്തെത്തിയിരുന്നു.


Previous Post Next Post