കെ.എസ്.ആർ.ടി.സി ബസ് കാറിലിടിച്ച് അപകടം. അപകടത്തിൽ രണ്ട് പേർക്ക് ​ഗുരുതരമായി പരിക്കേറ്റു



കാസർകോട്: മാവുങ്കാലിൽ കെ.എസ്.ആർ.ടി.സി ബസ് കാറിലിടിച്ച് അപകടം. അപകടത്തിൽ രണ്ട് പേർക്ക് ​ഗുരുതരമായി പരിക്കേറ്റു. കാറിലുണ്ടായിരുന്ന വടകര സ്വദേശിക്കും കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഉടൻ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായി തകർന്നു.
Previous Post Next Post