ചിങ്ങവനം: റെയിൽവേ ഗേറ്റ് കീപ്പറായ യുവതിയെയും ഭർത്താവിനെയും ആക്രമിച്ച കേസിൽ അന്യസംസ്ഥാന സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാൾ സ്വദേശി സലാം (35) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ രാത്രി ചാമക്കുളം റെയിൽവേ ഗേറ്റ് കീപ്പറായ യുവതിയെയും ഭർത്താവിനെയും ആക്രമിക്കുകയായിരുന്നു. ട്രെയിൻ വരുന്ന സമയത്ത് റെയിൽവേ ക്രോസിലൂടെ ഇയാൾ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതിനെ ഗേറ്റ് കീപ്പറായ യുവതി വിലക്കുകയും, ട്രെയിൻ വരുന്ന സമയമായതിനാല്‍ റെയിൽവേ ഗേറ്റ് അടയ്ക്കാൻ പോവുകയാണ് എന്ന് പറഞ്ഞതിലുള്ള വിരോധം മൂലം ഇയാൾ യുവതിയെ ചീത്തവിളിക്കുകയും,മർദ്ദിക്കുകയും, ഇതു തടയാൻ ശ്രമിച്ച ഭർത്താവിനെയും ആക്രമിക്കുകയായിരുന്നു. യുവതിയുടെ പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്. ഓ അനിൽകുമാർ വി. എസ്, എസ്.ഐ വിപിൻ ചന്ദ്രൻ, സി.പി.ഓ മാരായ പ്രകാശ്, പ്രിൻസ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
ചിങ്ങവനത്ത്റെയിൽവേ ഗേറ്റ് കീപ്പറായ യുവതിയെ ആക്രമിച്ച കേസിൽ ബംഗാൾ സ്വദേശി അറസ്റ്റിൽ.
Jowan Madhumala
0