കോഴിക്കോട്: ചാത്തമംഗലത്ത് ഒമ്പതാം ക്ലാസ് വിദ്യാർഥിയെ പൊലീസ് മർദ്ദിച്ചെന്ന് പരാതി. കുന്നമംഗലം പൊലീസിനെതിരെയാണ് കുട്ടിയുടെ കുടുംബം പരാതി നൽകിയത്. കുട്ടിയുടെ തലയ്ക്കും തോളിനുമാണ് പരിക്ക്.
കുട്ടിയുടെ അമ്മാവൻ്റെ ചാത്തമംഗലത്തെ വീട്ടിൽ വച്ചായിരുന്നു മർദ്ദനം. വിദ്യാർഥി മുക്കം ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് തിരുവമ്പാടി പൊലീസിൽ കുടുംബം പരാതി നൽകുകയായിരുന്നു. മൊഴി മാറ്റാൻ പൊലീസ് നിർബന്ധിക്കുന്നുവെന്നും കുടുംബം പരാതിയിൽ പറയുന്നുണ്ട്.