കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഇടിഞ്ഞു. ഒരു ഗ്രാം സ്വർണത്തിന് 55 രൂപ. ഒരു പവൻ സ്വർണത്തിന്റെ വില 440 രൂപയും താഴ്ന്നു.
ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് 45,720 രൂപ എന്ന നിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന് 5,715 രൂപയും നൽകേണ്ടി വരും.