ട്രംപിന്റെ പ്രസിഡന്റ് സ്വപ്‌നങ്ങൾ പൊലിഞ്ഞു?; സ്ഥാനാർത്ഥിത്വത്തിന് അയോഗ്യത കൽപ്പിച്ച് കൊളറാഡോ സുപ്രീംകോടതി


വാഷിംഗ്ടൺ : മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസിഡന്റ് സ്വപ്‌നങ്ങൾക്ക് കനത്ത തിരിച്ചടി. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് ഡൊണാൾഡ് ട്രംപിനെ കൊളറാഡോ സുപ്രീംകോടതി വിലക്കി. യുഎസ് പാർലമെൻറ് സമുച്ചയമായ ക്യാപിറ്റോളിൽ 2021ൽ കലാപ സമാനമായ പ്രതിഷേധം നടന്നതിൽ ട്രംപിന് പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നിർണായക വിധി. ക്യാപിറ്റോൾ ആക്രമിക്കാൻ തന്റെ അനുയായികളെ പ്രേരിപ്പിച്ചുവെന്നതാണ് ആരോപണം. കൊളറാ‍‍ഡോ സ്റ്റേറ്റില്‍ മാത്രമാകും ഈ നിയമത്തിന് സാധുത. മറ്റ് സ്റ്റേറ്റുകളില്‍ ട്രംപിന് നിലവില്‍ വിലക്കില്ല.

കലാപത്തിലോ കലാപത്തിലോ’ ഏർപ്പെട്ടിരിക്കുന്ന പൗരന്മാരയോ ഉദ്യോഗസ്ഥരെയോ അധികാരം വഹിക്കുന്നതിൽ നിന്ന് വിലക്കുന്ന യുഎസ് ഭരണഘടനയുടെ അപൂർവ്വമായി ഉപയോഗിക്കുന്ന വ്യവസ്ഥ പ്രകാരമാണ് വിലക്ക്. ഇതോടെ വൈറ്റ് ഹൗസിലേക്ക് അയോഗ്യനായി കണക്കാക്കപ്പെടുന്ന യുഎസ് ചരിത്രത്തിലെ ആദ്യത്തെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി മാറിയിരിക്കുകയാണ് ട്രംപ്. 2024 ലെ പ്രസിഡന്റ് തിരഞ്ഞെചുപ്പിലേക്കുള്ള റിപ്പബ്ലിക്കൻ പാർട്ടിയുടെ കരുത്തുറ്റ സ്ഥാനാർത്ഥിയായിരുന്നു ട്രംപ്.

വിധിയ്ക്ക് പിന്നാലെ കോടതിവിധിയിൽ പിഴവുണ്ടെന്നും ജനാധിപത്യ വിരുദ്ധവുമാണെന്ന് വിമർശിച്ച ട്രംപ് അപ്പീൽ നൽകുമെന്ന് വ്യക്തമാക്കി.
Previous Post Next Post