തിരുവനന്തപുരം: ഇസ്രായേലിനെ അനുകൂലിച്ചുള്ള ഉപവാസ സമരത്തില്‍ പങ്കെടുത്ത നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിനെതിരെ കേസ്. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുക, കാല്‍നടയാത്രക്കാര്‍ക്ക് തടസ്സം സൃഷ്ടിക്കുക തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്.തിരുവനന്തപുരം പാളയത്ത് സിഇഎഫ്‌ഐ രൂപതയുടെ നേതൃത്വത്തിൽ ഒക്ടോബര്‍ 15 ന് വൈകുന്നേരം 5.45-നാണ് ഉപവാസ സമരം നടന്നത്. സിഇഎഫ്‌ഐ രൂപത പ്രസിഡന്റ് ഡോ മോബിന്‍ മാത്യു കുന്നമ്ബള്ളിക്കെതിരെയും കണ്ടാലറിയാവുന്ന അറുപതോളം പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ഇസ്രായേലിനെ അനുകൂലിച്ചുള്ള ഉപവാസ സമരത്തില്‍ പങ്കെടുത്തു… നടൻ കൃഷ്ണകുമാറിനെതിരെ കേസ്
Jowan Madhumala
0