പാമ്പാടി : പാമ്പാടി ശരവണ ഭവൻ ഹോട്ടലിലെ മാലിന്യം തോട്ടിൽ ഒഴുക്കാൻ തുടങ്ങിയിട്ട് രണ്ടാഴ്ച്ച, ഈ ഹോട്ടൽ നാടിന് ശാപമെന്ന് നാട്ടുകാർ ഇവർ നിയമ ലംഘനം നടത്തുന്നത് രണ്ടാം തവണ ,നിയമം കാറ്റിൽ പറത്തുന്ന കാളചന്തയിലെ ശരവണ ഭവൻ ഹോട്ടലിനെ സംരക്ഷിക്കുന്നത് ആർക്ക് വേണ്ടി എന്ന ചോദ്യം അവശേഷിക്കുന്നു രണ്ടാഴ്ച്ചക്കാലമായി നാട്ടുകാർ ഉപയോഗിക്കുന്ന തോട്ടിലേയ്ക്ക് മാലിന്യം ഒഴുക്കിവിട്ടിട്ടും പരിസരം ദുർഗന്ധം കൊണ്ട് നിറഞ്ഞിട്ടും അധികാരപ്പെട്ടവർ കണ്ണടച്ചത് ആർക്ക് വേണ്ടി എന്ന ചോദ്യമാണ് ഇപ്പോൾ ഉയർന്നു വരുന്നത്
ഇന്ന് ഈ മാലിന്യപ്രശ്നം പാമ്പാടിക്കാരൻ ന്യൂസ് ഫേസ്ബുക്കിലൂടെ ലൈവ് ചെയ്തിരുന്നു ലൈവിൽ നിരവധി ആളുകൾ വിവിധ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്
അതിൽ 90 % കമൻറുകളും ഹോട്ടലിന് നോട്ടീസ് നൽകി നിയമ നടപടി സ്വീകരിക്കണമെന്നാണ് , കൈക്കൂലി കൊടുത്ത് പ്രശ്നം ഒതുക്കും എന്നും ചിലർ പരോഷമായി കമൻ്റ് ചെയ്തിട്ടുണ്ട് ഏകദേശം 6 മാസം മുമ്പും ഇവർ ഇത്തരത്തിൽ മാലിന്യം തോട്ടിൽ ഒഴുക്കിയിരുന്നു
അന്ന് പാമ്പാടിക്കാരൻ ന്യൂസ് ഈ വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് ഈ പ്രശ്നം പരിഹരിച്ചത് വീണ്ടും അതേ രീതിയിൽ മാലിന്യം തോട്ടിൽ ഒഴുക്കിയ ഹോട്ടൽ അടച്ച് പൂട്ടിക്കണമെന്നും ചിലർ കമൻ്റ് ചെയ്തിട്ടുണ്ട്