ഗണേഷ് കുമാറും കടന്നപ്പള്ളിയും മന്ത്രിസഭയിലേക്ക്; സത്യപ്രതിജ്ഞ ഈ മാസം



കെ.ബി.ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസഭയിലേക്ക്. എറണാകുളത്ത് ജനുവരി ഒന്ന്, രണ്ട് തീയതികളിൽ നടക്കുന്ന നവകേരളസദസിൽ കെ.ബി.ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി പങ്കെടുത്തു.

സത്യപ്രതിജ്ഞ തീയതിയും വകുപ്പുകളും തീരുമാനിക്കാൻ ഡിസംബർ 24നു ഇടതുമുന്നണിയോഗം ചേരും. ഗണേഷ് കുമാറിന് ഗതാഗതവും കടന്നപ്പള്ളിക്ക് തുറമുഖവകുപ്പും കിട്ടാനാണ് സാധ്യത. 29ന് സത്യപ്രതിജ്ഞ എന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. തീയതിയിൽ കൂടി അന്തിമതീരുമാനം എടുക്കും മുമ്പ് ഗവർണറുടെ സമയം തേടും.

ഇടതുമുന്നണി തീരുമാനം എടുക്കുന്നതിന് തൊട്ടുപിന്നാലെ ഗതാഗതമന്ത്രി ആന്റണി രാജുവും തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിലും രാജി സമർപ്പിക്കും. സാധാരണ ഇതേ വകുപ്പുകൾ തന്നെയാണ് പകരം വരുന്നവർക്ക് ലഭിക്കേണ്ടത്. ഗണേഷ് കുമാർ മുമ്പ് ഗതാഗതവകുപ്പും കടന്നപ്പള്ളി തുറമുഖവകുപ്പും ഭരിച്ചിട്ടുമുണ്ട്. ഇതോടെ നവകേരളസദസിൽ പങ്കാളികളാകാൻ കെ.ബി.ഗണേഷ് കുമാറിനും കടന്നപ്പള്ളി രാമചന്ദ്രനും വഴിയൊരുങ്ങുകയാണ്.
Previous Post Next Post