കെഎസ്ആർടിസി ഇനി കേരളത്തിനു മാത്രമല്ല…കർണാടകയ്ക്കും….


ചെന്നൈ : കെഎസ്ആർടിസിയുടെ പേരിനെ ചൊല്ലി കേരളവും കർണാടകയും തമ്മിൽ വർഷങ്ങളായി തുടരുന്ന നിയമപേരാട്ടത്തിൽ കർണാടകത്തിന് നേട്ടം. കെഎസ്ആർടിസി എന്ന പേര് കർണാടകം ഉപയോഗിക്കുന്നതിനെതിരെ കേരളാ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി.

ട്രേഡ് മാർക്ക് റജിസ്ട്രി തങ്ങൾക്കു മാത്രമാണ് കെഎസ്ആർടിസി എന്ന് ഉപയോഗിക്കാൻ അനുമതി നൽകിയിരിക്കുന്നതെന്നും മറ്റാർക്കും ആ പേര് ഉപയോഗിക്കാനാവില്ലെന്നും കേരളം അവകാശവാദം ഉന്നയിച്ചതോടെയാണ് നിയമപോരാട്ടത്തിലേക്കു കടന്നത്. തുടർന്ന് കർണാടക, ചെന്നൈയിലെ ഇന്റലക്ച്വൽ പ്രോപ്പർട്ടി അപ്പലേറ്റ് ബോർഡിനെ സമീപിച്ചു. പിന്നീട് ബോർഡ് തന്നെ ഇല്ലാതായതോടെ കേസ് മദ്രാസ് ഹൈക്കോടതിയിൽ എത്തുകയായിരുന്നു.

1973ൽ തിരുവിതാംകൂർ രാജകുടുംബമാണ് പൊതുഗതാഗതം തുടങ്ങിയത്. സംസ്ഥാന രൂപീകരണത്തിനു ശേഷം 1965ൽ കെഎസ്ആർടിസിയായി. കർണാടകയാകട്ടെ 1973ലാണ് കെഎസ്ആർടിസിയെന്ന ചുരുക്കെഴുത്ത് ഉപയോഗിച്ച് തുടങ്ങിയത്.
Previous Post Next Post