ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.. യാത്രക്കാർ പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി.


 
പാലക്കാട്: കുഴൽമന്ദത്ത് ഓടിക്കൊണ്ടിരുന്ന കാർ കത്തിയമർന്നു. കാറിൽ നിന്ന് പുക ഉയരുന്നതു കണ്ട് കാർ നിർത്തി യാത്രക്കാർ പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. അങ്കമാലി മാണിക്യമംഗലം സ്വദേശി സജീവും കുടുംബവുമാണ് അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്.

ഇന്ന് പുലർച്ചെ മൂന്നരയോടെ കുഴൽമന്ദം പൊലീസ് സ്റ്റേഷനു സമീപത്തായിരുന്നു സംഭവം. സജീവും കുടുംബവും ബെംഗലൂരുവിൽ നിന്ന് നാട്ടിലേക്കു വരികയായിരുന്നു. കാറിന്റെ മുന്‍ഭാഗത്ത് നിന്ന് ചെറുതായി പുകയുയരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ സജീവ് കാര്‍ നിര്‍ത്തി. തുടര്‍ന്ന് എല്ലാവരെയും പുറത്തിറക്കി നോക്കി നില്‍ക്കുന്നതിനിടെ കാറില്‍ തീപടര്‍ന്ന് പൂര്‍ണമായും കത്തിയമരുകയായിരുന്നു.
Previous Post Next Post