കാഞ്ഞിരമറ്റത്ത് വനിത ഹെൽത്ത് ക്യാമ്പയിൻ



 കാഞ്ഞിരമറ്റം : കാഞ്ഞിരമറ്റം മാതൃവേദി യൂണിറ്റിന്റെയും എസ്എംവൈഎംമിന്റെയു  ആഭിമുഖ്യത്തിൽ അകലക്കുന്നം പഞ്ചായത്ത് കാഞ്ഞിരമറ്റം വാർഡ് കരിമ്പനി ഗവൺമെന്റ് ഹോമിയോ ആശുപത്രി എന്നിവരുടെ സഹകരണത്തോടെ വനിതകളുടെ ആരോഗ്യ സംരക്ഷണത്തിനായി ബോധവൽക്കരണ ക്ലാസും സൗജന്യ മെഡിക്കൽ ക്യാമ്പും നടത്തി.ഇതോടൊപ്പം മുണ്ടൻകുന്ന് ഗവൺമെന്റ് ആരോഗ്യ കേന്ദ്രത്തിന്റെ  നേതൃത്വത്തിൽ ജീവിതശൈലി രോഗനിർണയവും  ഉണ്ടായിരുന്നു.
 കാഞ്ഞിരമറ്റം മാർ സ്ലീവാ പള്ളി പാരിഷ് ഹാളിൽ നടത്തിയ പരിപാടിയുടെ ഉദ്ഘാടനം മാതൃവേദി യൂണിറ്റ് ഡയറക്ടർ ഫാദർ ജീമോൻ പനച്ചിക്കൽ കരോട്ട് നിർവഹിച്ചു.യോഗത്തിന് വാർഡ് മെമ്പർ മാത്തുകുട്ടി  ഞായറുകുളം അധ്യക്ഷത വഹിച്ചു. ആരോഗ്യ പരിപാലന വിഷയങ്ങളെ പറ്റി ഗവൺമെന്റ് ഹോമിയോ മെഡിക്കൽ ഓഫീസർ ഡോക്ടർ വസുധ S, യൂണിറ്റ് പ്രസിഡന്റ് ആൻസി ബെന്നി,സിസ്റ്റർ മഞ്ജു, കുമാരി റോണ  സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. സിസ്റ്റർ അജിത സുകുമാരൻ, സിസ്റ്റർ ശശികല, സുനിജാ രാജു, ബീനാ ജിമ്മി, മരിയ ജോസ്,എൽസമ്മ ജോസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
Previous Post Next Post