കോൺഗ്രസ് ഷവർമ പോലെ ആയിത്തീരും'; പരിഹസിച്ച് വി എൻ വാസവൻ




ആലുവ: കോൺഗ്രസിനെതിരെ കടുത്ത പരിഹാസവുമായി മന്ത്രി വി എൻ വാസവൻ. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമ്മടത്ത് മത്സരിച്ച കോൺഗ്രസ്‌ നേതാവ് രാജി വെക്കാൻ പോകുന്നു. എന്താണ് കോൺഗ്രസിന്റെ അവസ്ഥ. കോൺഗ്രസ് ഷവർമ പോലെ ആയിത്തീരാൻ പോവുന്നു. ഒടുവിൽ ഷവർമയുടെ കമ്പിക്ക് സമാനമായി കോൺഗ്രസ്‌ തീരും. കോൺഗ്രസിൽ നിന്നിട്ട് കാര്യമില്ല എന്ന തോന്നൽ നേതാക്കൾക്ക് വരുന്നുവെന്ന് ആലുവയിലെ നവകേരള സദസ്സിന്റെ വേദിയിൽ വി എൻ വാസവൻ പറഞ്ഞു.
ആലുവയില്‍ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണത്തെ വി എൻ വാസവൻ പ്രകീർത്തിച്ചു. പൊലീസ് വളരെ വേഗത്തിൽ അന്വേഷണം പൂർത്തിയാക്കി. സർക്കാർ 10 ലക്ഷം രൂപ കുട്ടിയുടെ കുടുംബത്തിന് സഹായം നൽകി. അത് തുരന്നെടുക്കാൻ ഒരു കൂട്ടരുണ്ടായെന്ന് അദ്ദേഹം പറഞ്ഞു. നാടിനെ അവർ അപമാനിക്കുകയാണുണ്ടായതെന്നും വി എൻ വാസവൻ അഭിപ്രായപ്പെട്ടു.
Previous Post Next Post