കൊച്ചി: കൊച്ചിൻ കാർണിവലിലെ നാടകത്തിൽ ഗവർണർ എന്ന വാക്കുപയോഗിക്കുന്നതിന് വിലക്ക്. ഫോർട്ട് കൊച്ചി സബ് കളക്ടറാണ് വാക്കിന് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ‘ഗവർണറും തൊപ്പിയും’ എന്ന നാടകത്തിൽ നിന്ന് ഗവർണർ എന്ന വാക്ക് ഒഴിവാക്കാനാണ് സബ് കളക്ർ കെ മീര നിർദേശം നൽകിയിരിക്കുന്നത്. ഭരണഘടന പദവിയിലിരിക്കുന്നവരെ അവഹേളിക്കുന്നതാണ് നാടകത്തിന്‍റെ പേരെന്ന പരാതിയിലാണ് നടപടി. പേര് മാറ്റി നാടകം അവതരിപ്പിക്കാം. ബിജെപി മട്ടാഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ പരാതിയെ തുടർന്നാണ് സബ് കലക്ടറുടെ നടപടി. നാടക് കൊച്ചി മേഖലാ കമ്മിറ്റിയാണ് നാടകം അവതരിപ്പിക്കുന്നത്.
കൊച്ചിൻ കാർണിവൽ… ഗവർണർ എന്ന വാക്കിന് വിലക്ക്….
Jowan Madhumala
0
Tags
Top Stories