ന്യൂഡൽഹി : പാര്‍ലമെന്റിൽ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തിൽ ഒരു സ്ത്രീയടക്കം നാല് പേര്‍ കസ്റ്റഡിയിൽ.
പാര്‍ലമെന്റിനകത്ത് രണ്ട് പേരും പുറത്ത് രണ്ട് പേരുമാണ് പ്രതിഷേധിച്ചത്. ലോക്സഭാ സന്ദർശക ഗാലറിയിൽ നിന്നും രണ്ട് പേര്‍ കളര്‍ സ്പ്രേയുമായി താഴെ സഭാ അംഗങ്ങൾ ഇരിക്കുന്ന ചേംബറിലേക്ക് ചാടിയിറങ്ങുകയായിരുന്നു. കേന്ദ്ര സര്‍ക്കാരിനെതിരെ മുദ്യാവാക്യം വിളികളുമായാണ് രണ്ട് പേരും എം.പിമാരക്കി ടയിലേക്ക് ചാടിയത്.
അതേസമയം തന്നെ പാര്‍ലമെന്റിന് പുറത്തും സമാനമായ രീതിയിൽ കളര്‍ സ്പ്രേ പ്രയോഗമുണ്ടായി. ഒരു യുവതിയും ഒരു പുരുഷനുമാണ് പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിച്ചത്.
ഇവരെ ഉടൻ കസ്റ്റഡിയിലെടുത്തു. നീലം എന്ന് പേരുള്ള സ്ത്രീയും, സാഗർ എന്ന് പേരുള്ള പുരുഷനും കസ്റ്റഡിയിലുണ്ടെന്ന് ന്യൂദൽഹി പൊലീസ് അറിയിച്ചു. ഇരുവരെയും പാർലമെന്റ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.