ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക്.. വാഹനങ്ങള്‍ തടഞ്ഞിടുന്നു… റോഡ് ഉപരോധിച്ച് അയ്യപ്പഭക്തര്‍…


 
പത്തനംതിട്ട: ശബരിമലയിൽ വൻ ഭക്തജന തിരക്ക്. സന്നിധാനത്ത് നിന്നും നീലിമല വരെ തീര്‍ത്ഥാടകരുടെ നീണ്ട നിരയാണ്. പമ്പയിൽ നിന്നും മണിക്കൂറുകൾ ഇടവിട്ടാണ് തീർത്ഥാടകരെ കടത്തിവിടുന്നത്. നിലക്കലും ഇടത്താവളങ്ങളിലും തീർത്ഥാടകരുടെ വാഹനങ്ങൾക്ക് നിയന്ത്രണമുണ്ട്. തീര്‍ത്ഥാടക വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തി വിടാഞ്ഞതില്‍ പ്രതിഷേധിച്ച് എരുമേലിയില്‍ തീര്‍ത്ഥാടകര്‍ റേഡ് ഉപരോധിച്ചിരുന്നു. പേട്ട തുള്ളല്‍ പാതയടക്കമാണ് ഉപരോധിച്ചത്. അന്യസംസ്ഥാന തീര്‍ത്ഥാടകരാണ് പ്രതിക്ഷേധവുമായെത്തിയത്.
Previous Post Next Post