തിരുവനന്തപുരം : സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗം അപ്രതീക്ഷിതമായിരുന്നെന്ന് മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.മികച്ച പാർലമെന്ററിയന്റെ വിയോഗത്തിൽ അനുശോചനം അറിയിക്കുന്നതായി അസോസിയേഷൻ പത്രകുറിപ്പിൽ അറിയിച്ചു.
സി.പി.ഐ. എന്ന പ്രസ്ഥാനത്തിന് ശക്തമായ നേതൃത്വം നല്‍കിയ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗം കേരള രാഷ്ട്രീയത്തിന് വലിയ നഷ്ടമാണെന്ന് മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് എ കെ ശ്രീകുമാർ അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.അസാമാന്യ മനക്കരുത്തോടെ നിലപാടുകള്‍ എവിടെയും തുറന്ന് പറയുന്ന അദ്ദേഹം മികച്ച മികച്ച പാര്‍ലമെന്റേറിയനും ജനകീയനുമായ പൊതുപ്രവര്‍ത്തകനുമായിരുന്നു - എ കെ ശ്രീകുമാർ പറഞ്ഞു.
ഇടതുപക്ഷത്തിന്റെ സൗമ്യമുഖമാണ് കാനം രാജേന്ദ്രനിലൂടെ നഷ്ടമായതെന്ന് മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ഉമേഷ് കുമാർ കഴക്കൂട്ടം അഭിപ്രായപ്പെട്ടു.കേരളരാഷ്ട്രീയത്തില്‍ അദ്ദേഹത്തിന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ കാനത്തിന് സാധിച്ചിട്ടുണ്ട്. നിലപാടുകളില്‍ അദ്ദേഹം ഒരിക്കലും വിട്ടുവീഴ്ച ചെയ്യാറില്ല. വളരെ ശക്തമായ ഒരു കാഴ്ചപ്പാട് അദ്ദേഹത്തിനുണ്ടായിരുന്നു. മുന്നണിയില്‍ നില്‍ക്കുമ്പോഴും അതിലെ ഒരു തിരുത്തല്‍ ശക്തിയായി നിലകൊണ്ട കാനത്തിന്റെ വേർപാടിൽ കുടുംബത്തോടൊപ്പം ദുഃഖത്തിൽ പങ്കുചേരുന്നതായി ഉമേഷ് കുമാർ അനുശോചന സന്ദേശത്തിൽ അറിയിച്ചു.