ഹോട്ടലുടമ വാടകവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ


 

തിരുവല്ല : ഹോട്ടലുടമയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 
തിരുവല്ല തിരുമൂലപുരം പല്ലാട്ട് വീട്ടിൽ ഗിരീഷ് കുമാർ (56) ആണ് മരിച്ചത്. തിരുവല്ല രാമൻ ചിറയിൽ ആരാമം എന്ന ഹോട്ടൽ നടത്തി വരികയായിരുന്നു. 

അഞ്ചൽക്കുറ്റിയിൽ ഇദ്ദേഹം താമസിച്ചിരുന്ന വാടകവീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. അടുക്കളയിൽ കെട്ടി തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. സാമ്പത്തിക പ്രശ്നങ്ങളാണ് മരണത്തിന് കാരണമായത് എന്നാണ് വിവരം. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് തിരുവല്ല പോലീസ് കേസെടുത്തിട്ടുണ്ട്.
Previous Post Next Post