കാട്ടാനയുടെ കുത്തേറ്റ് ജംബോ സവാരി ആന അർജുനയ്ക്ക് ദാരുണാന്ത്യം…

 

സകലേശ്പുര : കാട്ടാനയുടെ ആക്രമണത്തിൽ ദസറ ജംബോ സവാരി ആനയായ അർജുനയ്ക്ക് ദാരുണാന്ത്യം. 

ഹാസൻ സകലേശ്പുര യെസലൂരിൽ ജനവാസമേഖലയിൽ ഭീതിപരത്തിയ കാട്ടാനയെ പിടികൂടാനുള്ള വനംവകുപ്പ് ദൗത്യത്തിനിടെ ഇന്നലെ രാവിലെയാണു സംഭവം. മയക്കുവെടി വയ്ക്കാനുള്ള ശ്രമത്തിനിടെ രക്ഷപ്പെട്ടോടിയ കാട്ടാനയെ തടയുന്നതിനിടെയാണ് അർജുനയ്ക്കു കുത്തേറ്റത്.

 അർജുനയെ കൂടാതെ സംഘത്തിലുണ്ടായിരുന്ന മറ്റ് 3 ആനകളെയും കാട്ടാന ആക്രമിച്ചു.

ഹാസൻ ബെല്ലെ ആനസംരക്ഷണ കേന്ദ്രത്തിൽ നിന്ന് നവംബർ 23 നാണ് അർജുനയെ സകലേശ്പുരയിലെത്തിച്ചത്. തുടർച്ചയായ 22 വർഷം ദസറ ജംബോ സവാരിയിൽ പങ്കെടുത്ത 64 വയസ്സുകാരായ അർജുന 2012 മുതൽ 2019 വരെ ചാമുണ്ഡിദേവിയുടെ സുവർണഹൗഡ പല്ലക്കിലേറ്റുന്ന അംബാരി ആനയായി സവാരിക്ക് നേതൃത്വം നൽകി. 

5840 കിലോ ഭാരവും 2.95 മീറ്റർ ഉയരവുമുള്ള അർജുനയെ 60 വയസ്സ് പിന്നിട്ടതോടെയാണ് അംബാരി ആന സ്ഥാനത്ത് നിന്ന് മാറ്റിയത്.
Previous Post Next Post