സ്‌ക്രീന്‍ ഷെയറിങ് ആപ്പുകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് ഗൂഗിള്‍ പേ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തട്ടിപ്പുകാര്‍ക്ക് നിങ്ങളുടെ പേരില്‍ ഇടപാടുകള്‍ നടത്തുന്നതിന് നിങ്ങളുടെ ഫോണ്‍ നിയന്ത്രിക്കാന്‍ ഈ ആപ്പുകള്‍ ഉപയോഗിക്കാം. ഇത് മുന്‍ നിര്‍ത്തിയാണ് കമ്പനിയുടെ നിര്‍ദേശം. നിങ്ങളുടെ എടിഎം അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് വിശദാംശങ്ങള്‍ കാണുന്നതിന് ഉപയോഗിക്കാം.
നിങ്ങളുടെ ഫോണിലേക്ക് അയച്ച ഒടിപി കാണാനും നിങ്ങളുടെ അക്കൗണ്ടില്‍ നിന്ന് പണം ട്രാന്‍സ്ഫര്‍ ചെയ്യാനും ഉപയോഗിക്കാം. ഒരു കാരണവശാലും ഒരു തേര്‍ഡ് പാര്‍ട്ടി ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനോ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഗൂഗിള്‍ പേ ഒരിക്കലും ആവശ്യപ്പെടില്ലെന്ന് ഗൂഗിള്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു.
ഇത്തരം ആപ്പുകള്‍ നിങ്ങള്‍ ഡണ്‍ലോഡ് ചെയ്തിട്ടുണ്ടെങ്കില്‍ ഗൂഗിള്‍ പേ ഉപയോഗിക്കുന്നതിന് മുമ്പ് അവ ക്ലോസ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം. ആരെങ്കിലും ഗൂഗിള്‍ പ്രതിനിധിയാണെന്ന് പറഞ്ഞ് ഈ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കില്‍, ഉടന്‍ തന്നെ അവ അണ്‍ഇന്‍സ്റ്റാള്‍ ചെയ്ത് ഇല്ലാതാക്കാനും ഗൂഗിള്‍ അറിയിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന യു.പി.ഐ പേയ്മെന്റ് ആപ്പുകളില്‍ ഒന്നാണ് ഗൂഗിള്‍ പേ. ഗൂഗിളിന്റെ സ്വന്തം പേയ്മെന്റ് ആപ്ലിക്കേഷന്റെ ഏറ്റവും വലിയ വിപണികളിലൊന്ന് കൂടിയാണ് ഇന്ത്യ.