തൃശൂരിൽ പ്രതിഷേധപ്പൂരം നടത്താൻ കോൺ​ഗ്രസ്;



തൃശൂർ: തൃശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട തറവാടക തർക്കത്തിൽ പ്രതിഷേധിച്ച് പകൽപ്പൂരം സംഘടിപ്പിക്കാനൊരുങ്ങി കോൺഗ്രസ്. തറവാടകയുമായി ബന്ധപ്പെട്ടുള്ള തർക്കത്തിന് പരിഹാരം കണ്ടെത്താത്ത നടപടിയിൽ പ്രതിഷേധിച്ചാണ് പ്രതിഷേധപ്പൂരം എന്ന നിലയിൽ പകൽപ്പൂരം സംഘടിപ്പിക്കുന്നത്. അടുത്ത ചൊവ്വാഴ്ചയാണ് കൊച്ചിൻ ദേവസ്വം ബോർഡ് ഓഫീസിന് മുന്നിൽ പ്രതീകാത്മക പൂരം നടത്തി പ്രതിഷേധിക്കുക. പൂരം പ്രദർശനത്തിന് ഭൂമി സൗജന്യമായി വിട്ടുനൽകണമെന്ന ആവശ്യമാണ് കോൺ​ഗ്രസ് മുന്നോട്ടുവയ്ക്കുന്നത്.

പൂരം നടത്തിപ്പ് പ്രതിസന്ധി പരിഹരിക്കാൻ പാറമേക്കാവ് ദേവസ്വം മിനി പൂരവും സംഘടിപ്പിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തശൂർ സന്ദർശനത്തിനോടനുബന്ധിച്ചാണ് മിനി പൂരം സംഘടിപ്പിക്കുന്നത്. ഇതിലൂടെ പൂരം പ്രതിസന്ധി പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരികയാണ് പാറമേക്കാവ് ദേവസ്വം ലക്ഷ്യമിടുന്നത്.

ഈ ഘട്ടത്തിലാണ് പൂരം വിഷയം രാഷ്ട്രീയമായി ഉയർത്തിക്കൊണ്ടുവരാൻ കോൺ​ഗ്രസ് ശ്രമിക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശന വേളയിൽ ആയതുകൊണ്ട് തന്നെ കോൺ​ഗ്രസിന്റെ പ്രതിഷേധപ്പൂരത്തിന് അനുമതി നൽകുമോ എന്നതും ശ്രദ്ധേയമാണ്
Previous Post Next Post