ശബരിമലയിലെ വിർച്വല്‍ ക്യൂ: പരിധി നിശ്ചയിക്കാതെ ബുക്കിംഗെടുത്തു; ദേവസ്വത്തിന് പിഴവ് സംഭവിച്ചെന്ന് പോലീസ്

 പത്തനംതിട്ട: ശബരിമലയിൽ വിർച്വല്‍ ക്യൂ സംവിധാനത്തിൽ ദേവസ്വത്തിന് പിഴവ് സംഭവിച്ചതായി പോലീസ്. 

അവസാന ദിവസങ്ങളിൽ ദേവസ്വം ബോർഡ് പരിധി നിശ്ചയിക്കാതെ വിർച്ചൽ ക്യൂ ബുക്കിംഗുകൾ സ്വീകരിച്ചെന്നാണ് പോലീസ് പറയുന്നത്. ദേവസ്വം ബോർഡിന്‍റെ ഈ നടപടികളിൽ പോലീസിന് കടുത്ത അതൃപ്തിയുണ്ട്.

കഴിഞ്ഞ വർഷം മുതലാണ് വിർച്വല്‍ ക്യൂ നിയന്ത്രണം പോലീസിൽ നിന്നും ദേവസ്വം ബോർഡ് ഏറ്റെടുത്തത്. തുടക്കം മുതലേ ഇതിൽ ശക്തമായ അതൃപ്തിയും പോലീസ് പ്രകടിപ്പിച്ചിരുന്നു.

 വിർച്വൽ ക്യൂ കൂടാാതെ സ്പോട്ട് ബുക്കിംഗ് വഴിയും നിരവധി ഭക്തർ ശബരിമലയിലെത്തുന്നുണ്ട്. വന്‍ഭക്തജനത്തിരക്ക് ആണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്.

 15 മണിക്കൂര്‍ കാത്തുനിന്നാണ് ഭക്തര്‍ ദര്‍ശനം നടത്തുന്നത്. ഇന്നലെ മാത്രം ദർശനം നടത്തിയവർ 1 ലക്ഷം കടന്നു.
Previous Post Next Post