എസ്.എഫ്.ഐ പ്രവർത്തകർ മര്‍ദിച്ചെന്ന് പരാതി.. പിന്നാലെ പരാതിക്കാരിക്കെതിരെ കേസെടുത്ത് പൊലീസ്…


 
പത്തനംതിട്ട: കടമ്മനിട്ടയിൽ എസ്.എഫ്.ഐ പ്രവർത്തകരുടെ മർദനമേറ്റ വിദ്യാർഥിനിക്കെതിരെ കേസെടുത്ത് പൊലീസ്. കടമ്മനിട്ട മൗണ്ട് സിയോൺ കോളജിലെ മൂന്നാം വർഷ എൽ.എൽ.ബി വിദ്യാർഥിനിക്കെതിരെയാണ് പൊലീസ് കേസെടുത്തത്. നാല് ദിവസം മുൻപ് കോളജിൽ വച്ചു എസ്.എഫ്.ഐ പ്രവർത്തകരിൽ നിന്നും പെൺകുട്ടിക്ക് മർദനമേറ്റിരുന്നു. തന്നെ മർദിച്ചെന്നു കാട്ടി വിദ്യാർഥിനി പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുത്തില്ല. ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ പെൺകുട്ടിയിൽ നിന്നും പൊലീസ് മൊഴി എടുത്തെങ്കിലും തുടർ നടപടി ഉണ്ടായില്ല.

തുടർന്ന് വിദ്യാർഥിനിയും യൂത്ത് കോൺഗ്രസ്–കെഎസ്‌യു പ്രവർത്തകരും പൊലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചു. ഇതിനു പിന്നാലെ പൊലീസ് പെൺകുട്ടിയുടെ പരാതിയിൽ എഫ്ഐആർ ഇട്ടു. തുടർന്ന് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്–കെഎസ്‍യു പ്രവർത്തകർക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്തു.
Previous Post Next Post