പത്തനംതിട്ട: പുനലൂരിലെ നവകേരള സദസിൽ മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ പ്രതിഷേധം.
വേദിയുടെ അരികിലേക്ക് ഓടിയടുത്ത യുവാവിനെ പോലീസ് പിടികൂടി. തുടർന്ന് ഇയാളെ ഇവിടെ നിന്നും നീക്കുകയായിരുന്നു.
എന്നാൽ നവകേരള സദസിനെ അലങ്കോലപ്പെടുത്താൻ പലരൂപത്തിലും ശ്രമം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതുപോലെ എത്ര പ്രതിഷേധം താൻ കണ്ടതാണെന്നും അദ്ദേഹം പരിഹസിച്ചു.