.
ഇടുക്കി: നവകേരള ബസിന് നേരെയുള്ള ഷൂ ഏറ് അംഗീകരിക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസിനു എത്തിയ ജനക്കൂട്ടത്തെ പരിഹസിക്കുന്ന രീതിയിലാണ് ചിലരുടെ പ്രതിഷേധമെന്നും പ്രശ്നങ്ങളുണ്ടാക്കാൻ ചിലർ വന്നുവെന്നും എന്തിനാണ് പ്രതിഷേധം എന്ന് അവർക്ക് പോലും അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടുക്കിയിലെ പ്രഭാതയോഗത്തിനിടെ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.