ഏറ്റുമാനൂരിലെ നവകേരള സദസ്; വേദിക്ക് സമീപത്തുള്ള കടകള്‍ അടച്ചിടാനുള്ള നിര്‍ദേശം പിന്‍വലിച്ചു

 
 
കോട്ടയം : ഏറ്റുമാനൂരില്‍ നവകേരള സദസ് നടക്കുന്ന വേദിക്കു സമീപ പ്രദേശത്തുള്ള കടകള്‍ നാളെ അടച്ചിടാനുള്ള നിര്‍ദേശം പൊലീസ് പിന്‍വലിച്ചു. 

സംഭവം വാര്‍ത്തയായതിനെത്തുടര്‍ന്നാണ് പിന്‍വലിക്കല്‍. രാവിലെ 6 മുതല്‍ പരിപാടി തീരും വരെ അടച്ചിടാനായിരുന്നു നിര്‍ദേശിച്ചിരുന്നത്.

കോവില്‍ പാടം റോഡ്, പാലാ റോഡ് എന്നിവിടങ്ങളിലെ വ്യാപാരികള്‍ക്കാണ് പൊലീസ് നോട്ടീസ് നല്‍കിയത്. 

കടകള്‍ അടച്ചില്ലെങ്കില്‍ ഉണ്ടാകുന്ന ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് കടയുടമകള്‍ ഉത്തരവാദികളായിരിക്കുമെന്നാണ് നോട്ടീസില്‍ പറഞ്ഞിരുന്നത്.

 ഗതാഗത കുരുക്ക് ഒഴിവാക്കാനാണ് നോട്ടീസ് നല്‍കിയതെന്നാണ് പൊലീസ് നല്‍കിയ വിശദീകരണം.
Previous Post Next Post