അമ്മയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നു'; പഞ്ചാബ് മുഖ്യമന്ത്രിക്കെതിരെ മകള്‍


 

ന്യൂഡല്‍ഹി : തന്റെ അമ്മയെ മാനസികമായും ശാരീരികമായും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ പീഡിപ്പിക്കുന്നതായി മകളുടെ ആരോപണം. മുന്‍ ഭാര്യയെയും അച്ഛന്‍ ഉപദ്രവിക്കുന്നുണ്ട്. തന്നെയും തന്റെ സഹോദരനെയും അവഗണിക്കുന്നതായും രാത്രിയില്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ നിന്ന് സഹോദരനെ ഇറക്കിവിട്ടതായും ഭഗവന്ത് മാനിന്റെ മകള്‍ ആരോപിച്ചു. ഭഗവന്ത് മാനിന്റെ കുടുംബകാര്യമായത് കൊണ്ട് പ്രതികരിക്കേണ്ടതില്ല എന്നാണ് എഎപിയുടെ നിലപാട്.

'ഞാന്‍ സീരത് കൗര്‍ മാന്‍ ആണ്. ഞാന്‍ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്നിന്റെ മകളാണ്. തുടക്കത്തില്‍, ഈ വീഡിയോയില്‍ ഞാന്‍ അദ്ദേഹത്തെ മിസ്റ്റര്‍ മാന്‍ അല്ലെങ്കില്‍ മുഖ്യമന്ത്രി സാബ് എന്ന് വിളിക്കുമെന്ന് ഞാന്‍ വ്യക്തമാക്കുന്നു. പപ്പയ്ക്ക് എന്നില്‍ നിന്ന് കേള്‍ക്കാനുള്ള അവകാശം പണ്ടേ നഷ്ടപ്പെട്ടു.'- മകള്‍ പുറത്തുവിട്ട വീഡിയോയിലെ വാക്കുകള്‍.

'നമ്മുടെ കഥ ലോകത്തിന് മുന്നില്‍ വരണം എന്നുള്ളത് കൊണ്ടാണ് വീഡിയോ തയ്യാറാക്കിയത്. ഇന്ന് വരെ ആളുകള്‍ കേട്ടതെല്ലാം മുഖ്യമന്ത്രി സാബില്‍ നിന്നാണ്, അതുകൊണ്ടാണ് ഞങ്ങള്‍ക്ക് കേള്‍ക്കേണ്ടി വന്നതും നേരിടേണ്ടി വന്നതും. ഞങ്ങള്‍ക്ക് വിവരിക്കാന്‍ പോലും കഴിയില്ല. ഇന്ന് വരെ, എന്റെ അമ്മ നിശബ്ദത പാലിക്കുകയായിരുന്നു. പക്ഷേ ഞങ്ങളുടെ നിശബ്ദത ബലഹീനതയായി തെറ്റിദ്ധരിക്കപ്പെട്ടതായി തോന്നുന്നു.'- മകള്‍ പറഞ്ഞു.

'ഞങ്ങളുടെ മൗനം മൂലമാണ് അദ്ദേഹം ഈ സ്ഥാനത്ത് (മുഖ്യമന്ത്രി) ഇരിക്കുന്നത് എന്ന് അയാള്‍ക്ക് മനസ്സിലാകുന്നില്ല, അച്ഛന്‍ തന്നോടും (23 വയസ്സ്) തന്റെ ഇളയ സഹോദരനോടും (19 വയസ്സ്) ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നില്ല. കഴിഞ്ഞ വര്‍ഷം തന്റെ സഹോദരന്‍ മാനിനെ കാണാന്‍ രണ്ടുതവണ പോയിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ വസതിയില്‍ പ്രവേശിപ്പിക്കാന്‍ അദ്ദേഹം അനുവദിച്ചില്ല.'-മകള്‍ തുടര്‍ന്നു.

ഒരിക്കല്‍, അവനെ അകത്തേക്ക് കയറ്റി, പക്ഷേ രാത്രി അവിടെ തങ്ങാന്‍ കഴിയില്ലെന്ന കാരണം പറഞ്ഞ് പിന്നീട് പോകാന്‍ ആവശ്യപ്പെട്ടു.സ്വന്തം മക്കളുടെ ഉത്തരവാദിത്തം വഹിക്കാന്‍ കഴിയാത്ത ഒരാള്‍, പഞ്ചാബിലെ ജനങ്ങളുടെ ഉത്തരവാദിത്തം എങ്ങനെ വഹിക്കും?'- മകള്‍ തുറന്നടിച്ചു.
Previous Post Next Post