വൈക്കം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വൈക്കം ഉദയനാപുരം ഇടപ്പറമ്പിൽ വീട്ടിൽ ശാന്തനു (23), ഇയാളുടെ സഹോദരൻ വിഷ്ണു (20) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘംചേർന്ന് കഴിഞ്ഞദിവസം സമീപവാസിയായ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. യുവാവിന്റെ വീടിനു മുൻവശം റോഡിൽ വച്ച് മദ്യപിച്ച് ഇവർ ബഹളമുണ്ടാക്കിയതിനെ യുവാവ് ചോദ്യം ചെയ്യുകയായിരുന്നു. ഇതിലുള്ള വിരോധം മൂലം ഇവർ യുവാവിനെ ചീത്തവിളിക്കുകയും, മർദ്ദിക്കുകയും, കരിങ്കല്ലുകൊണ്ട് തലയ്ക്കിടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഇരുവരെയും പിടികൂടുകയുമായിരുന്നു. വൈക്കം സ്റ്റേഷൻ എസ്.എച്ച്.ഓ രാജേന്ദ്രൻ നായർ, എസ്.ഐ മാരായ സുരേഷ്, വിജയപ്രസാദ്, സിജി എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. മറ്റു പ്രതികൾക്ക് വേണ്ടി തിരച്ചിൽ ശക്തമാക്കി.
വൈക്കത്തു യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ.
jibin
0