രാജ്യത്തെ ഏറ്റവും സുരക്ഷിത നഗരങ്ങളുടെ പട്ടിക പുറത്തുവിട്ട് നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോ (എൻസിആർബി). ഇത്തവണ സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തിയിരിക്കുന്നത് കൊൽക്കത്തയാണ്. തുടർച്ചയായ മൂന്നാം തവണയാണ് രാജ്യത്തെ സുരക്ഷിത നഗരമായി കൊൽക്കത്ത തിരഞ്ഞെടുക്കപ്പെടുന്നത്. ഓരോ വർഷം കഴിയുന്തോറും വിവിധ നഗരങ്ങളിൽ റിപ്പോർട്ട് ചെയ്യുന്ന അക്രമ സംഭവങ്ങളുടെ എണ്ണം കണക്കാക്കിയാണ് അന്തിമ പട്ടിക തയ്യാറാക്കുന്നത്.
മറ്റു നഗരങ്ങളെ അപേക്ഷിച്ച് 2022-ൽ 86.5 ശതമാനം ഗുരുതര കുറ്റകൃത്യങ്ങളാണ് കൊൽക്കത്തയിൽ റിപ്പോർട്ട് ചെയ്തത്. പൂനെയിൽ 280.7 ശതമാനവും, ഹൈദരാബാദിൽ 299.2 ശതമാനവും ഗുരുതര കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ വർഷം കൊൽക്കത്തയിൽ കുറ്റകൃത്യങ്ങളിൽ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. മുൻ വർഷം 45 കൊലപാതകങ്ങൾ കേസുകൾ ഫയൽ ചെയ്തപ്പോൾ, ഈ വർഷം 34 എണ്ണമായി ചുരുങ്ങി.
അക്രമ സംഭവങ്ങൾ കുറഞ്ഞിട്ടുണ്ടെങ്കിലും, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ നിരക്ക് കൂടുതലാണ്. ഒരു ലക്ഷം ജനസംഖ്യയിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യം 27.1 ശതമാനമായാണ് ഉയർന്നിരിക്കുന്നത്. കോയമ്പത്തൂരിലെ 12.9 ശതമാനം, ചെന്നൈയിലെ 17.1 ശതമാനം എന്നിവയെക്കാൾ കൂടുതലാണിത്. 2022-ൽ കൊൽക്കത്തയിൽ 11 ബലാത്സംഗ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
#kolkata #SafeCities #India