രഞ്ജിത്തിനെതിരെ നിരവധി പരാതികൾ; നടപടിയെടുക്കുമെന്ന് മന്ത്രി



ആലപ്പുഴ : ആരെയും വ്യക്തിപരമായി അവഹേളിക്കുന്നതിനോട് യോജിക്കാൻ കഴിയില്ലെന്ന് മന്ത്രി സജി ചെറിയാൻ. താനാരെയും വ്യക്തിപരമായി പരിഹസിക്കാറില്ല. രഞ്ജിത്തിനെതിരെ നിരവധി പരാതികൾ കിട്ടിയിട്ടുണ്ട്. 23ന് ശേഷം ഇക്കാര്യത്തിൽ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. നവകേരള സദസിന് ആലപ്പുഴയിലെത്തിയപ്പോഴാണ് മന്ത്രിയുടെ പ്രതികരണം.

പരാതിക്കാരെ വിളിച്ചു വരുത്തി അവർക്ക് പറയാനുള്ളത് കേൾക്കും. രഞ്ജിത്തിനേയും കേൾക്കും. ഏത് സാഹചര്യത്തിലാണ് മോശം പരാമർശം നടത്തിയതെന്ന് ചോദിക്കും. വ്യക്തിപരമായ തർക്കങ്ങളാണ് എല്ലാം. അക്കാദമിയുടെ പ്രവർത്തനത്തെ ഇത് ബാധിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Previous Post Next Post