തൊടുപുഴ : നവകേരള സദസ്സിൽ മുഖ്യമന്ത്രി നേരിട്ട് ഒരു പരാതി സ്വീകരിച്ച് അതിന് പരിഹാരം കണ്ടെങ്കിൽ താൻ സ്വർണ മോതിരം നൽകാമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതുവരെ ലക്ഷക്കണക്കിനു പരാതികൾ ലഭിച്ചിട്ടും ഒന്നിനു പോലും പരിഹാരം ഉണ്ടായിട്ടില്ല. പരാതികൾ എങ്ങോട്ട് പോകുന്നു എന്ന് പോലും അറിയില്ല.
നവകേരള സദസ്സ് തിരുവനന്തപുരത്ത് എത്തുമ്പോൾ ഏറ്റവും കൂടുതൽ ഗുണം ഉണ്ടാകുന്നത് യുഡിഎഫിനായിരിക്കുമെന്നും ചെന്നിത്തല പറഞ്ഞു. നിയോജക മണ്ഡലംതല യുഡിഎഫ് കുറ്റവിചാരണ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.