ഇതാണ് ലാത്തി പ്രകടനം ....! മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചവരെ നേരിടുന്നതിനിടെ അകമ്പടി വാഹനത്തില്‍ നിന്നും തെറിച്ചു വീണ ലാത്തിയമായി പ്രകടനം നടത്തി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.




പാണ്ടിക്കാട്: മലപ്പുറം പാണ്ടിക്കാട് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചവരെ നേരിടുന്നതിനിടെ അകമ്പടി വാഹനത്തില്‍ നിന്നും തെറിച്ചു വീണ ലാത്തിയമായി പ്രകടനം നടത്തി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ അതിവേഗത്തിലെത്തിയ അകമ്പടി വാഹനത്തിലെ ഉദ്യോഗസ്ഥര്‍ ലാത്തി വീശി. ഇതിനിടെ ഒരു ലാത്തി തെറിച്ച് റോഡില്‍ വീഴുകയായിരുന്നു.

തുടര്‍ന്ന് ഈ ലാത്തിയുമായി യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. മുഖ്യമന്ത്രിയും മന്ത്രിമാരും പെരിന്തല്‍മണ്ണയിലെ നവകേരളാ സദസ്സിൽ പങ്കെടുക്കാനായി പോകുമ്പോഴാണ് സംഭവം നടന്നത്. പെരിന്തൽമണ്ണയിലും മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി പ്രതിഷേധം നടന്നിരുന്നു. യൂത്ത് ലീഗ് പ്രവർത്തകരാണ് മുഖ്യമന്ത്രി സഞ്ചരിച്ച കാറിനു നേരെ കരിങ്കൊടി വീശിയത്. പ്രതിഷേധക്കാരെ പൊലീസ് പിടിച്ചുമാറ്റി.
Previous Post Next Post