ഓടുന്ന കാറിൽ അഭ്യാസ പ്രകടനം; നാല് മലയാളി വിദ്യാർഥികൾ അറസ്റ്റിൽ


ബെംഗളുരു : ഓടുന്ന കാറില്‍ തൂങ്ങിനിന്ന് നൃത്തം ചെയ്ത നാല് മലയാളി വിദ്യാർഥികൾ അറസ്റ്റില്‍.

ഓടുന്ന കാറില്‍ തൂങ്ങിക്കിടന്ന് നൃത്തം ചെയ്യുന്ന ഇവരുടെ ചിത്രം സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു.

 സല്‍മാന്‍ ഫാരിസ് എന്നയാളാണ് കാര്‍ ഓടിച്ചിരുന്നത്. നസീം അബ്ബാസ്, സല്‍മാനുല്‍ ഫാരിസ്, മുഹമ്മദ് നുസൈഫ് എന്നിവരാണ് കാറില്‍ നിന്നുകൊണ്ട് അഭ്യാസ പ്രകടനങ്ങള്‍ കാണിച്ചത്. 

രണ്ട് പേര്‍ സണ്‍റൂഫില്‍ നിന്നും ബാക്കി രണ്ട് പേര്‍ കാറിന്റെ വിന്‍ഡോയില്‍ തൂങ്ങിയാടിയുമാണ് നൃത്തം ചെയ്തത്. ഈ ചിത്രം എക്സില്‍ പ്രചരിക്കുകയും ചെയ്തിരുന്നു.

ഹോണ്ട സിറ്റി കാറിലാണ് വിദ്യാര്‍ത്ഥികള്‍ നൃത്തം ചെയ്തത്. ബംഗളൂരു എയര്‍പോര്‍ട്ട് റോഡിലായിരുന്നു സംഭവം നടന്നത്. ഉടന്‍ തന്നെ പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയും ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ എടുക്കുകയും ചെയ്തു.
Previous Post Next Post