ബി.ജെ.പി കൂരോപ്പട പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂരോപ്പട പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി


കൂരോപ്പട പഞ്ചായത്ത്  അധികൃതരുടെ അനാസ്ഥയ്ക്കെതിരെ ബി ജെ പി ധർണ നടത്തി .. ബി ജെ പി കൂരോപ്പട പഞ്ചായത്ത്‌ പ്രസിഡന്റ്‌ വർഗീസ് താഴത്ത് അധ്യഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി സി.ജി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു  ശുദ്ദജലക്ഷാമം തുടങ്ങുന്നതിനു മുൻപ്ജ ലമിഷൻ പദ്ധതി നടത്തിപ്പിലെ അപാകതകൾ പരിഹരിക്കുക . നവകേരളസദസ്സിന്റ പേരിൽ ഉദ്യോഗസ്ഥരെ മാറ്റി നിർത്തി ജനങ്ങളെ വലയ്ക്കുന്ന ഭരണ സംവിധാനങ്ങൾ അവസാനിപ്പിക്കുക. ഡിസംബർ മാസം ആയിട്ടും പദ്ധതി നിർവ്വഹണം ഇഴഞ്ഞുനീങ്ങുന്ന പഞ്ചായത്തിലെ പദ്ധതി നടത്തിപ്പുകൾ ത്വരി തഗതിയിലാക്കുക. പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന ഗ്രാമീണ റോഡുകൾ സഞ്ചാരയോഗ്യമാക്കുക. ജനങ്ങളെ ദുരിതത്തിലാക്കാതെ വഴി വിളക്കുകൾ പുനസ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം  , പഞ്ചായത്ത്  ജനറൽ സെക്രട്ടറി കെ കെ  രാജൻ, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്‌ രവിശങ്കർ, നിയോജകമണ്ഡലം സെക്രട്ടറിമാരായ ബിജയ്, പദ്മജ രവീന്ദ്രൻ, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഗോപൻ ളക്കാട്ടൂർ, പഞ്ചായത്ത്‌ സെക്രട്ടറി സുരേഷ് കല്ലടപ്പള്ളി കർഷക മോർച്ച മണ്ഡലം പ്രസിഡന്റ്‌ എ ജി  സദാശിവൻ എസ് സി  മോർച്ച പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി  കുഞ്ഞുമോൻ, ജന പ്രതിനിധികൾ ആയ പി സ്  രാജൻ, മഞ്ജു കൃഷ്ണകുമാർ, സന്ധ്യ, ജി  നായർ, പഞ്ചായത്ത്‌ കമ്മറ്റി അംഗങ്ങൾ ആയ ഹരി മാടപ്പാട്, ഒ ആർ  രാജു, തുടങ്ങിയവർ സംസാരിച്ചു

കൂരോപ്പട പഞ്ചായത്ത്‌ അധികൃതരുടെ അനാസ്ഥക്കെതിരെ ബി ജെ പി കൂരോപ്പട പഞ്ചായത്ത്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ധർണ അയർകുന്നം മണ്ഡലം ജനറൽ സെക്രട്ടറി സി ജി ഗോപകുമാർ ഉദ്ഘാടനം ചെയുന്നു
Previous Post Next Post