കൊല്ലം: ഓയൂരിൽ വയറ്റിൽ രണ്ടു കത്തികൾ കുത്തിയിറക്കി വയോധികൻ ആത്മഹത്യക്കു ശ്രമിച്ചു. ഓയൂർ അടയറയിൽ ശ്രീധരൻ പിള്ള (73) ആണ് ഇന്ന് രാവിലെ ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുത്തിയിറക്കിയ കത്തികള്‍ ഓപ്പറേഷൻ ചെയ്തു വേണം പുറത്തെടുക്കാൻ. ശ്രീധരൻപിള്ളയുടെ ഭാര്യ മരിച്ചത് സമീപകാലത്താണ്. മക്കള്‍ സമീപത്തു തന്നെയാണ് താമസിക്കുന്നത്. ഇവിടെ നിന്നാണ് ഭക്ഷണവും മറ്റും എത്തിച്ചു നൽകിയിരുന്നത്.
രണ്ട് കത്തികൾ വയറ്റിൽ കുത്തിയിറക്കി വയോധികൻ ആത്മഹത്യക്ക് ശ്രമിച്ചു
Jowan Madhumala
0