'കല്‍പ്പറ്റ: സ്‌കൂള്‍ വിദ്യാര്‍ഥിയെ ബൈക്കിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി. തെക്കുംതറ രാമലയത്തില്‍ ശരത്-ശ്രുതി ദമ്പതികളുടെ മകന്‍ ധ്യാന്‍ കൃഷ്‌ണ(11)യെ 11 നു രാവിലെ ഒന്‍പതോടെ വീടിന്റെ മുറ്റത്തുനിന്നു തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായാണു പരാതി.
സംഭവത്തിൽ കുട്ടിയുടെ രക്ഷിതാക്കള്‍ കല്‍പ്പറ്റ പോലീസില്‍ പരാതി നല്‍കി. സ്‌കൂളില്‍ പോകാന്‍ വീട്ടുമുറ്റത്തു നില്‍ക്കുമ്പോള്‍ ബൈക്കിലെത്തിയ രണ്ടു പേര്‍ അരികിലേക്കു വിളിക്കുകയായിരുന്നു.
അടുത്തേക്കു ചെല്ലാതായപ്പോള്‍ ഒരാള്‍ ബൈക്കില്‍നിന്ന് ഇറങ്ങി മുറ്റത്തേക്കു വന്നു കുട്ടിയെ പിടിക്കാന്‍ ശ്രമിച്ചു. ധ്യാന്‍ നിലവിളിച്ചതോടെ പ്ലസ് വണ്ണിനു പഠിക്കുന്ന സഹോദരി ഓടിയെത്തി. മുറ്റത്തേക്കു കയറിയ ആള്‍ അപ്പോഴേക്കും തിരികെയിറങ്ങി ബൈക്കില്‍ കയറി രക്ഷപ്പെട്ടു എന്നാണ് പുറത്തു വരുന്ന വിവരം.
#KidnappingCase