റാന്നി : പെരിനാട് കൂനംകരയിൽ ശബരിമല തീർത്ഥാടകന്‍ കുഴഞ്ഞുവീണു മരിച്ചു. തമിഴ്നാട് തിരുച്ചി സ്വദേശി പെരിയസ്വാമി(54) ആണ് മരിച്ചത്.
ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കാൻ പുതുക്കടയിൽ വാഹനം പിടിച്ചിട്ടപ്പോൾ ഭക്ഷണം കഴിക്കാൻ പുറത്തിറങ്ങിയതായിരുന്നു പെരിയസ്വാമി.
ഇദ്ദേഹം തിരിച്ച് കയറുംമുന്‍പ് ബസ് മുന്നോട്ടുപോകുകയും ചെയ്തു. തുടര്‍ന്ന് ബസിനെ പിന്തുടർന്ന് റോഡിലൂടെ ഓടുന്നതിനിടയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാരും പെരുനാട് പഞ്ചായത്ത് മെമ്പറും ചേർന്ന് ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.