ഓടിക്കൊണ്ടിരുന്ന വാന്‍ പൂര്‍ണമായി കത്തിനശിച്ചു,,പെയിന്റുമായി പോകുകയായിരുന്ന വാനില്‍നിന്ന് പുക ഉയര്‍ന്നതോടെ വാഹനം നിര്‍ത്തുകയും യാത്രക്കാര്‍ ഇറങ്ങുകയും ചെയ്തു. തീ പടര്‍ന്നതോടെ പെയിന്റ് ടിന്നുകള്‍ പൊട്ടിത്തെറിച്ച് വാഹനം കത്തുകയുമായിരുന്നു



മേലാറ്റൂര്‍: ഓടിക്കൊണ്ടിരുന്ന വാന്‍ പൂര്‍ണമായി കത്തിനശിച്ചു. വാഹനത്തില്‍ രണ്ടു പേരാണുണ്ടായിരുന്നത്. ആര്‍ക്കും പരിക്കേറ്റിട്ടില്ല.തിങ്കളാഴ്ച ഉച്ചയ്ക്ക് 1.50ന് മേലാറ്റൂര്‍-പെരിന്തല്‍മണ്ണ റോഡില്‍ വേങ്ങൂര്‍ സായിബുംപടിയില്‍ ഹെല്‍ത്ത് സെന്ററിന് സമീപത്താണ് സംഭവം.
പെയിന്റുമായി പോകുകയായിരുന്ന വാനില്‍നിന്ന് പുക ഉയര്‍ന്നതോടെ വാഹനം നിര്‍ത്തുകയും യാത്രക്കാര്‍ ഇറങ്ങുകയും ചെയ്തു. തീ പടര്‍ന്നതോടെ പെയിന്റ് ടിന്നുകള്‍ പൊട്ടിത്തെറിച്ചു. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പെരിന്തല്‍മണ്ണയില്‍നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് തീയണച്ചത്.
Previous Post Next Post