യു.കെ. കെന്റിലെ മെയ്ഡ്‌സ്റ്റോണില്‍ കായംകുളം സ്വദേശി നിര്യാതനായി

 





യു.കെ. : ഇന്ന് രാവിലെയാണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഫിലിപ്പിനെ തേടി മരണമെത്തിയത്. അസുഖബാധിതനായി മെയ്ഡ്‌സ്റ്റോണ്‍ ഹോസ്പിറ്റലില്‍  പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ രാത്രിയോടെ കാര്‍ഡിയാക് അറസ്റ്റ് വരികയും മരണം സംഭവിക്കുകയുമായിരുന്നു. ഭൗതിക ശരീരം മോര്‍ച്ചറിയിലേക്ക് മാറ്റിയതായാണ് ഹോസ്പിറ്റലില്‍ നിന്ന് ലഭിക്കുന്ന വിവരം. സംസ്‌കാരം സംബന്ധിച്ചുള്ള  വിവിരങ്ങള്‍ പിന്നീട് അറിയിക്കുന്നതാണ്.


പരേതന്‍ കാന്റര്‍ബറി മാര്‍ത്തോമാ ചര്‍ച്ച് ഇടവകാംഗമാണ്. ഭാര്യ ടെറി മെയ്ഡ്‌സ്റ്റോണ്‍ ഹോസ്പിറ്റലില്‍ ഫിസിയോളജിസ്റ്റ് ആണ്. മക്കള്‍ മാത്യു, സാറ. കായംകുളം ഇല്ലിപ്പാക്കുളം ചാതവന കുടുംബാംഗമാണ് ഫിലിപ്പ്‌സ്.

Previous Post Next Post