പാലായിൽ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ.




 പാലാ : ഡ്യൂട്ടിക്ക് എത്തിയ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പുലിയന്നൂർ മതിരംപുഴ  വീട്ടിൽ ആനന്ദ് സെബാസ്റ്റ്യൻ (43) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം വൈകിട്ട് ഇയാൾ മദ്യലഹരിയിൽ ഭാര്യയെയും സഹോദരനെയും ഉപദ്രവിക്കുന്നുവെന്ന് പറഞ്ഞ് സ്റ്റേഷനിൽ ഫോൺ ലഭിച്ചതിനെ തുടർന്ന്  പോലീസ് ഉദ്യോഗസ്ഥർ ഇയാളുടെ വീട്ടിൽ അന്വേഷിക്കാൻ എത്തിയ സമയത്ത്  ഇയാൾ പോലീസ് ഉദ്യോഗസ്ഥരുമായി വാക്ക്തർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് ഉദ്യോഗസ്ഥനെ ആക്രമിക്കുകയുമായിരുന്നു. തുടർന്ന് കൂടുതൽ പോലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടുകയായിരുന്നു. പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി ടോംസന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Previous Post Next Post