ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ബെംഗളൂരുവിൽ മലയാളി മരിച്ചു..


 
ഓട്ടത്തിനിടെ കാറിനു തീ പിടിച്ച് മലയാളി മരിച്ചു. വയനാട് മേപ്പാടി സ്വദേശി അനിൽകുമാർ (48) ആണു മരിച്ചത്. സീറ്റ് ബെൽറ്റ് ധരിച്ചിരുന്നതിനാൽ കാർ ഓടിച്ച അനിൽകുമാറിന് പുറത്തു കടക്കാനായില്ല. അപകടത്തിൽ കാർ പൂർണമായും കത്തിനശിച്ചു. ബെംഗളൂരുവിലാണ് അനിൽ കുമാറും കുടുംബവും താമസിച്ചിരുന്നത്. ഭാര്യ: രതി. മക്കൾ: അരുൺ കൃഷ്ണ, അജയ് കൃഷ്ണ.


Previous Post Next Post