അയോധ്യയിലെ ചടങ്ങിൽ പങ്കെടുക്കില്ലെന്ന ഇടത് വലത് കക്ഷികളുടെ തീരുമാനം ഭൂരിപക്ഷ സമുദായത്തോടുള്ള വെല്ലുവിളി: കെ സുരേന്ദ്രൻ


അയോധ്യ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ പാടില്ലെന്ന ഇടത് വലത് കക്ഷികളുടെ തീരുമാനം ഭൂരിപക്ഷ സമുദായത്തോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ആരോപിച്ചു. സുപ്രീംകോടതി നിർദേശപ്രകാരമാണ് തർക്കസ്ഥലത്ത് ക്ഷേത്രം നിർമ്മിച്ചത്. മുസ്ലിം സമൂഹം സൗഹാർദ്ദപരമായ നിലപാടാണ് സ്വീകരിച്ചതെന്നും ശ്രീരാമൻ ജനാധിപത്യത്തിന്റെ പ്രതീകവും മര്യാദാ പുരുഷോത്തമനുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിഷ്ഠാ ചടങ്ങിൽ നിന്ന് വിട്ടുനിൽക്കാനുള്ള രാഷ്ട്രീയ പാർട്ടികളുടെ തീരുമാനം എന്ത് അടിസ്ഥാനത്തിലാണ്.
കോൺഗ്രസിന്റെ ദേശീയ നേതൃത്വത്തെ കേരളത്തിലെ നേതാക്കൾ ഭീഷണിപ്പെടുത്തുകയാണ്. അതിനെ തിരുത്തൽ നടപടി എന്നാണ് വിശേഷിപ്പിക്കുന്നത്. പ്രമുഖർ ആയിട്ടുള്ള കോൺഗ്രസ് നേതാക്കൾ ഒരു വിഭാഗത്തിന്റെ വിശ്വാസത്തെ അധിക്ഷേപിക്കുകയാണ്. ആരെ ഭയപ്പെട്ടാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ മൗനം പാലിക്കുന്നതെന്ന് വ്യക്തമാണെന്നും കോൺഗ്രസിന്റേത് കപട മതേതര നിലപാടാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
സിപിഐഎം കെട്ടിപ്പടുത്തത് ഇവിടുത്തെ ഭൂരിപക്ഷ ജനതയാണ്. സംഘടിത മത ശക്തികളുടെ വോട്ട് ബാങ്കിനു വേണ്ടി തുടർച്ചയായി സിപിഐഎം ഭൂരിപക്ഷ സമുദായത്തെ അപമാനിക്കുകയാണ്. പ്രതിഷ്ഠാ ചടങ്ങിന് കേരളവും ഐക്യദാർഡ്യം പ്രഖ്യാപിക്കും. മത വർഗീയ കക്ഷികളുടെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് കേരളത്തിൽ വലിയ തിരിച്ചടി കിട്ടാൻ പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയെ തകർക്കാൻ ശ്രമിച്ച സർക്കാർ തൃശൂർ പൂരത്തിന് അള്ള് വയക്കാൻ ശ്രമിക്കുകയാണെന്ന ആക്ഷേപവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രം​ഗത്ത്. പൂരം തകർക്കാൻ ശ്രമിച്ചാൽ നാട്ടിലെ ജനങ്ങൾ കൈയും കെട്ടിയിരിക്കുമെന്നു കരുതരുത്. വലിയ ജനരോഷം അതിനെതിരെ ഉണ്ടാകും. പൂരം തകർക്കാൻ ശ്രമിച്ചാൽ ബിജെപി സമരത്തിന് മുന്നിൽ തന്നെ ഉണ്ടാകും. എത്രയും പെട്ടെന്ന് സർക്കാ‌ർ ഈ വിഷയത്തിൽ പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Previous Post Next Post