തിരുവനന്തപുരം: വട്ടിയൂര്‍കാവിന് സമീപം വയലിക്കടയില്‍ ടിപ്പര്‍ ലോറിയിടിച്ച് ഒരാള്‍ മരിച്ചു. ഇന്ന് രാവിലെയാണ് അപകടം. റോഡിലൂടെ ടിപ്പര്‍ പോകുന്നതിനിടെ ഇയാള്‍ മുന്നിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ടിപ്പര്‍ ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ മരിച്ചയാളെ തിരിച്ചറിയാനായിട്ടില്ല. ഇയാൾ ടിപ്പറിന് മുന്നിലേക്ക് ചാടിയതാണോ എന്ന കാര്യം ഉള്‍പ്പെടെ അന്വേഷിച്ചു വരുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും പൊലീസ് പറഞ്ഞു
ടിപ്പര്‍ ലോറിയിടിച്ച് ഒരാള്‍ മരിച്ചു.. മുന്നിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍,, ടിപ്പറിന് മുന്നിലേക്ക് ചാടിയതാണോ എന്ന കാര്യം ഉള്‍പ്പെടെ അന്വേഷിച്ചു വരുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും പൊലീസ്
Jowan Madhumala
0
Tags
Top Stories