ബലാത്സംഗക്കേസ്; മലയാളിയായ പ്രതിയെ യുഎഇ ഇന്ത്യയ്ക്ക് കൈമാറി

 


ദുബായ്: ബലാത്സംഗക്കേസിൽ പ്രതിയായ മലയാളി യുവാവിനെ യുഎഇ ഇന്ത്യക്ക് കെെമാറി. കണ്ണൂർ പയ്യന്നൂർ സ്വദേശിയായ മിഥുൻ വി വി ചന്ദ്രനെയാണ് യുഎഇ ഇന്ത്യയ്ക്ക് കൈമാറിയത്. കണ്ണൂർ സ്വദേശിനിയായ യുവതിയാണ് മിഥുൻ എതിരെ ബലാത്സംഗത്തിന് പരാതി നൽകിയത്. ബെംഗളുരുവിൽ ആണ് മിഥുനെതിരെ യുവതി പരാതി നൽകിയത്.


2020-ലാണ് ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്യുന്നത്. ഇതിന് പിന്നാലെ മിഥുൻ ദുബായിലേക്ക് രക്ഷപ്പെടുകയായിരുന്നു. ബെംഗളുരുവിലെ വിചാരണക്കോടതിയിലെത്തിയപ്പോൾ പ്രതി വിദേശത്തേക്ക് രക്ഷപ്പെട്ടതായി പൊലീസ് റിപ്പോർട്ട് നൽകി. പിന്നീട് കോടതി ഇടപെട്ടാാണ് മിഥുനെ നാട്ടിലേക്ക് എത്തിക്കാനുള്ള ഉത്തരവ് ഇട്ടത്. സിബിഐ ഇന്‍റർപോളുമായി ബന്ധപ്പെട്ട് പ്രതിയെ നാട്ടിലെത്തിക്കാനുള്ള സഹായം ആവശ്യപ്പെട്ടു.ദുബായിലെ ഗർഹൗദിൽ താമസിക്കുകയായിരുന്ന മിഥുൻ. ഇവിടെയെത്തി പോലീസ് മിഥുനെ അറസ്റ്റ് ചെയ്ത് നാട്ടിലെത്തിച്ചു. ബെംഗളുരുവിലെ മഹാദേവപുര പൊലീസ് സ്റ്റേഷനിൽ മിഥുനെ ഹാജരാക്കി. അശോക് നഗറിലുള്ള മയോ ഹാൾ സിവിൽ കോടതി മിഥുനെ റിമാൻഡ് ചെയ്തു. അടുത്ത ദിവസങ്ങളിൽ മറ്റു നടപടികളിലേക്ക് നീങ്ങും.
Previous Post Next Post