കാഞ്ഞിരപ്പള്ളി : ബസ് യാത്രക്കാരിയായ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട, കൊല്ലമുള വെൺകുറിഞ്ഞി ഭാഗത്ത് സത്യവിലാസം വീട്ടിൽ സുരേഷ് സമിത്രം (41) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം വൈകിട്ട് തിരുവനന്തപുരത്ത് നിന്നും വൈറ്റിലയ്ക്ക് കാഞ്ഞിരപ്പള്ളി വഴി പോവുകയായിരുന്ന കെ.എസ്.ആർ.റ്റി.സി ബസ്സിനുള്ളിൽ വച്ച് യുവതിയുടെ നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. യുവതിയുടെ പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് ഇയാളെ പിടികൂടുകയുമായിരുന്നു. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എച്ച്.ഓ നിര്‍മ്മല്‍ ബോസിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു.
ബസ്സിനുള്ളിൽ വച്ച് ലൈംഗികാതിക്രമം കാഞ്ഞിരപ്പള്ളിയിൽ യുവാവ് അറസ്റ്റിൽ.
jibin
0